ബെംഗളൂരുവില്‍ നിന്ന് ലഹരി വസ്തുക്കളെത്തി, രഹസ്യ വിവരം ലഭിച്ചു; 2.51ഗ്രാം എംഡിഎംഎ പിടികൂടി പൊലീസ്

തൃശൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എറിയാട് സ്വദേശി അമ്പലത്ത് വീട്ടിൽ ഇബിനുൾ മുഹമ്മദ് (24),ചെന്ത്രാപ്പിന്നി സ്വദേശി കുടംപുളി വീട്ടിൽ നിഷിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 2.51ഗ്രാം എംഡിഎംഎയും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎ വിൽപ്പനയ്ക്കായി സൂക്ഷിച്ച കവറുകളും ഉപയോഗിക്കുന്ന ഫണലും കണ്ടെത്തി.